X

വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന പരാതി: ശശികുമാറിനെ അറസ്റ്റ് ചെയ്തു

ജനകീയ പ്രതിഷേധത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ ഒടുവില്‍ ശശികുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. 30 വര്‍ഷത്തോളം വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് മലപ്പുറം നഗരസഭാ കൗണ്‍സിലും സി.പി.എം നേതാവും അധ്യാപകനുമായ ശശികുമാര്‍ കസ്റ്റഡിയിലായത്. സ്‌കൂളിലെ 60 ഓളം പൂര്‍വ്വ വിദ്യാര്‍ത്ഥിനികളാണ് ശശികുമാറിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. മലപ്പുറം വനിതാ പൊലീസ് സ്‌റ്റേഷനിലെത്തിയാണ് ഇദ്ദേഹത്തിനെതിരെ പരാതി നല്‍കിയത്.

മലപ്പുറം സെന്റ് ജെമ്മാസ് സ്‌കൂളില്‍ അധ്യാപകനായ ഇദ്ദേഹത്തിനെതിരെ ഇതിന് മുമ്പും പരാതികള്‍ ഉയര്‍ന്നിരുന്നു എങ്കിലും എല്ലാം ഒതുക്കുകയായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ മീ ടൂ ആരോപണം ഉയര്‍ന്നതോടെയാണ് കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി രംഗത്ത് വന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചിരുന്നു.
പോലീസ് കേസെടുത്തതോടെ ശശികുമാര്‍ ഒളിവിലായിരുന്നു.

അതിനിടയില്‍ നാണക്കേട് സഹിക്കവെയ്യാതെ ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി പാര്‍ട്ടി മുഖപത്രമായ ‘ദേശാഭിമാനി’ വാര്‍ത്ത പ്രസിദ്ധീകരിച്ചു. കമ്മ്യൂണിറ്റ് മൂല്യങ്ങള്‍ക്ക് നിരക്കാത്ത ആക്ഷേപങ്ങളില്‍ ഉയര്‍ന്നതിനാലാണ് രാജിയെന്ന് വാര്‍ത്തയില്‍ അടിവരയിടുന്നു.

അതേസമയം, ശശികുമാറിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് ഉള്‍പ്പെടെ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എം.എസ്.എഫ് മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം നടത്തുകയും ചെയ്തു. സ്‌കൂളിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചാണ് അറസ്റ്റ് വരിച്ചത്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് അധ്യാപകനെ കസ്റ്റഡിയിലെടുത്തത്. പലതവണ പരാതി നല്‍കിയിട്ടും ഈ അധ്യാപകനെതിരെ സ്‌കൂള്‍ അധികൃതര്‍ നടപടി സ്വീകരിച്ചിരുന്നില്ല.

Test User: