ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലുപ്രസാദ് യാദവിന് കാലിത്തീറ്റ കുംഭകോണം കേസില്‍ 5 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച് റാഞ്ചി സി.ബി.ഐ കോടതി. ജയില്‍ ശിക്ഷ കൂടാതെ 60 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കഴിഞ്ഞയാഴ്ചയായിരുന്നു ലാലുപ്രസാദ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. 139.35 കോടി രൂപയുടെ ക്രമക്കേട് ഡൊറാന്‍ഡ ട്രഷറിയില്‍നിന്ന് നടത്തിയെന്നതാണ് അഞ്ചാമത്തേതും അവസാനത്തേയും കേസ്. മറ്റ് നാല് കേസുകളില്‍ അദ്ദേഹം ശിക്ഷിക്കപ്പെട്ടിരുന്നു. കേസില്‍ ജാമ്യത്തിലായിരുന്ന ലാലു പ്രസാദ് യാദവ് അനാരോഗ്യം കാരണം വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വാദംകേള്‍ക്കലിന് ഹാജരായത്.