X

സര്‍ക്കാര്‍ സംവിധാനങ്ങളെ  വിമര്‍ശിച്ച് മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്തു

സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച് മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്തു. പറവൂര്‍ മാല്യങ്കരയില്‍ നിന്നുള്ള സജീവനാണ് ആത്മഹത്യ ചെയ്തത്.  വീട്ടുപറമ്പിലെ മരക്കൊമ്പില്‍ തൂങ്ങിക്കുകയാണ് ചെയ്തത്.

സര്‍ക്കാര്‍ സംവിധാനങ്ങളും ഉദ്യോഗസ്ഥരുടെ മനോഭാവവുമാണ് ജീവനൊടുക്കാന്‍ ഉണ്ടായ കാരണമെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്‌.
ഭൂമി തരം മാറ്റാനായി സജീവന്‍ ഒരു വര്‍ഷമായി ശ്രമിച്ചെന്നും നിരവധി തവണ ഓഫീസുകള്‍ കയറി ഇറങ്ങിയിട്ടും ഫലമുണ്ടായില്ലെന്നും
ബന്ധുക്കള്‍ പറഞ്ഞു.

Test User: