അന്തരിച്ച പ്രമുഖ നടി കെപിഎസി ലളിതയുടെ സംസ്‌കാരം ഇന്ന് നടക്കും.വൈകീട്ട് 4 മണിയോടെ സംസ്‌ക്കാര ചടങ്ങുകള്‍ നടത്തുവാനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത് ഇന്ന് കാലത്തു 08 മണി മുതല്‍ 10.30 വരെ തൃപ്പുണിത്തുറ സ്റ്റാച്യുവീലുള്ള ലായം കൂത്തമ്പലത്തില്‍ കോവിഡ് പ്രോട്ടോകോള്‍ നിബദ്ധനകള്‍ക്ക് വിധേയമായി പൊതു ദര്‍ശനത്തിനുവെക്കും. സഹപ്രവര്‍ത്തകര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാന്‍ അവസ്സരം ഉണ്ടായിരിക്കും .
തുടര്‍ന്നു തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ എങ്ങക്കാടുള്ള സ്വവസതിയില്‍ വെച്ച് വൈകീട്ട് 4 മണിയോടെ സംസ്‌ക്കാര ചടങ്ങുകള്‍ നടത്തുവാനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്
ഇന്നലെ രാത്രി രാത്രി 10 മണിയോടെ തൃപ്പൂണിത്തുറയില്‍ മകന്‍ സിദ്ധാര്‍ഥിന്റെ ഫ്‌ലാറ്റില്‍ വെച്ചായിരുന്നു അന്ത്യം.അനാരോഗ്യം മൂലം ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. പ്രശസ്ത സംവിധായകന്‍ ഭരതനാണ് ഭര്‍ത്താവ്. മക്കള്‍: ശ്രീക്കുട്ടി, സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്‍.
അമരത്തിലെയും, ശാന്തത്തിലെയും അഭിനയത്തിന് ഏറ്റവും മികച്ച സഹനടക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. നീലപൊന്‍മാന്‍, ആരവം, അമരം, കടിഞ്ഞൂല്‍ കല്യാണം, ഗോഡ്ഫാദര്‍ എന്നീ സിനിമകളിലെ അഭിനയം ഏറ്റവും മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടിക്കൊടുത്തു.അഞ്ഞൂറിലേറെ സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും അഭിനിയിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍പഴ്‌സനായിരുന്നു.
നീലപൊന്മാന്‍, സ്വയംവരം, അനുഭവങ്ങള്‍ പാളിച്ചകള്‍, കൊടിയേറ്റം, അമരം, ശാന്തം, ഗോഡ്ഫാദര്‍, സന്ദേശം, മീനമാസത്തിലെ സൂര്യന്‍, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, സ്ഫടികം, കാട്ടുകുതിര, കനല്‍ക്കാറ്റ്, വിയറ്റ്‌നാം കോളനി, മണിച്ചിത്രത്താഴ്, വെങ്കലം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. കഥ തുടരും എന്ന പേരിലുള്ള ആത്മകഥക്ക് ചെറുകാട് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
1947 ഫെബ്രുവരി 25ന് ആലപ്പുഴ ജില്ലയിലെ കായംകുളത്ത് രാമപുരത്ത് കടയ്ക്കത്തറയില്‍ വീട്ടില്‍ കെ അനന്തന്‍ നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായി ജനിച്ച ലളിതയുടെ യഥാര്‍ത്ഥ പേര്. തോപ്പില്‍ ഭാസിയാണ് ലളിത എന്നു പേരിട്ടത്. ചങ്ങനാശേരി ഗീഥാ ആര്‍ട്‌സ് ക്ലബിന്റെ ബലി എന്ന നാടകത്തിലൂടെയാണ് നാടകരംഗത്ത് അരങ്ങേറ്റം. ഗീഥയിലും എസ്എല്‍ പുരം സദാനന്ദന്റെ പ്രതിഭാ ആര്‍ട്‌സ് ട്രൂപ്പിലും പ്രവര്‍ത്തിച്ച ശേഷം കെപിഎസിയിലെത്തി. തുടക്കത്തില്‍ മൂലധനം, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തുടങ്ങിയ നാടകങ്ങളില്‍ പാടി. പിന്നീട് സ്വയംവരം, അനുഭവങ്ങള്‍ പാളിച്ചകള്‍, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം തുടങ്ങിയ പ്രശസ്തമായ നാടകങ്ങളില്‍ അഭിനയിച്ചു. 1970ല്‍ ഉദയായുടെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. 1978ല്‍ സംവിധായകന്‍ ഭരതനെ വിവാഹം ചെയ്‌തോടെ കുടുംബജീവിതത്തിലേക്കു് ഒതുങ്ങിയെങ്കിലും പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം ഭരതന്റെ തന്നെ കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയില്‍ സജീവമായി.