X

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍ ഇന്ന് ടോട്ടനത്തിനെതിരെ

ലണ്ടന്‍: ഇന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആറ് മല്‍സരങ്ങള്‍. ഇതിലൊരു മല്‍സരം തീക്കളിയാണ്. അത് ലിവര്‍പൂളും ടോട്ടനവും തമ്മിലാണ്. രണ്ട് പേര്‍ക്കും വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. ലിവറിന് തോല്‍ക്കരുത്. സമനിലയുമരുത്. ജയിക്കണം. മൂന്ന് പോയിന്റ് ഉറപ്പാക്കണം. ജയിച്ചാല്‍ അവര്‍ക്ക് തല്‍ക്കാലം ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ പിറകിലാക്കാം. ടോട്ടനത്തിന് അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗ് ബെര്‍ത്തുറപ്പിക്കാന്‍ ടേബിളില്‍ ആദ്യ നാല് സ്ഥാനങ്ങളിലൊന്ന് വേണം. ഈ ലക്ഷ്യതില്‍ തന്നെയാണ് ചെല്‍സി ഇന്ന് വാണ്ടറേഴ്‌സിനെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ബ്രൈട്ടണെയും എതിരിടുന്നത്. ഇന്നത്തെ മറ്റ് മല്‍സരങ്ങള്‍: ബ്രെന്‍ഡ് ഫോര്‍ഡ്-സതാംപ്ടണ്‍, ബേണ്‍ലി-ആസ്റ്റണ്‍വില്ല, കൃസ്റ്റല്‍പാലസ്-വാട്ട്‌ഫോര്‍ഡ്.

Test User: