X
    Categories: gulfNews

മാലിന്യത്തില്‍ നിന്ന് ഊര്‍ജ്ജം: മധ്യപൂര്‍വ്വേഷ്യയിലെ ആദ്യപ്ലാന്റ് ഷാര്‍ജയില്‍ പ്രവര്‍ത്തനമാരംഭിച്ചു

റസാഖ് ഒരുമനയൂര്‍

അബുദാബി: മാലിന്യങ്ങളില്‍നിന്നും ഊര്‍ജ്ജം ഉള്‍പ്പാതിപ്പിക്കുന്ന മിഡില്‍ ഈസ്റ്റിലെ പ്രഥമ പ്ലാന്റ് ഷാര്‍ജയില്‍ പ്രവര്‍ത്തനമാരംഭിച്ചു. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധാകാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ഖാസിമി ഉല്‍ഘാടനം നിര്‍വ്വഹിച്ചു.

പുതിയ പദ്ധതി പ്രാബല്യത്തില്‍ വന്നതോടെ പ്രതിവര്‍ഷം 450,000 ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ഇല്ലാതാക്കാന്‍ കഴിയും. മാലിന്യങ്ങളില്‍നിന്നും ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്ന പ്ലാന്റ് വഴി 30 മെഗാവാട്ട് ലോ കാര്‍ബണ്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

ഇതിലൂടെ 28,000 വീടുകളിലേക്കുള്ള വൈദ്യുതി എത്തിക്കാനാവും. മാത്രമല്ല, 45ദശലക്ഷം ക്യുബിക് മീറ്റര്‍ പ്രകൃതി വാതകവും ഉല്‍പ്പാദിപ്പിക്കപ്പെടും.

Test User: