X

ഹൈദരാബാദിലെ ആക്രി ഗോഡൗണിലുണ്ടായ തീപ്പിടിത്തത്തില്‍ 11 അതിഥി തൊഴിലാളികള്‍ മരിച്ചു

ഹൈദരാബാദ്: ഭോയ്ഗുഡയിലെ ആക്രി ഗോഡൗണില്‍ തീപ്പിടിത്തം ഉണ്ടായതിനെതുടര്‍ന്ന് 11 അതിഥി തൊഴിലാളികള്‍ വെന്തുമരിച്ചു. സെക്കന്തരാബാദ് റെയില്‍വേ സ്‌റ്റേഷന് സമീപമായിരുന്നു ഗോഡൗണ്‍. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്.  ബിഹാറില്‍ നിന്നുള്ള തൊഴിലാളികളാണ് വെന്തുമരിച്ചത്. 11 മൃതദേഹങ്ങള്‍ പുറത്തെടുത്ത് കൂടുതല്‍ നടപടിക്രമങ്ങള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഒരു തൊഴിലാളി രക്ഷപ്പെട്ടെങ്കിലും നില ഗുരുതരമാണ്.

തീപ്പിടിത്തമുണ്ടായ സമയം തൊഴിലാളികള്‍ ഗോഡൗണിന്റെ മുകള്‍ നിലയില്‍ ഉറങ്ങുകയായിരുന്നു. തീപ്പിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമികാന്വേഷണം. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Test User: