സര്‍ക്കാറിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രിയെ സംരക്ഷിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കണ്ണൂര്‍ വി.സി നിയമനത്തില്‍ കോടതിവിധി ചൂണ്ടിക്കാട്ടി അധികാര ദുര്‍വിനിയോഗം നടത്തിയതിനെതിരെയാണ് സുധാകരന്‍ പ്രതിഷേധം രേഖപ്പെടുത്തിയത്.
കൂടുതല്‍ വാദത്തിന് അവസരം നല്‍കണമെന്ന ഹരജി നല്‍കിയ ആളുടെ ആവശ്യം ഗവര്‍ണറുടെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് കോടതി പരിഗണിച്ചിരുന്നില്ലെന്നും സുധാകരന്‍ കൂട്ടിചേര്‍ത്തു. നിയമപോരാട്ടം തുടരുകയാണെന്നും ഇനിയും സര്‍ക്കാര്‍ ശ്രമം ചട്ടവിരുദ്ധ നിയമനത്തെ വെളപൂശാനാണെങ്കില്‍ അത് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് തുല്യമാകുമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. മന്ത്രിയുടെ ചെയ്തത് ഗുരുതര സത്യപ്രതിജ്ഞ ലംഘനവും സ്വജനപക്ഷപാതവുമാണെന്നും ഉടന്‍ തന്നെ സര്‍വകലാശാലകളിലെ അധ്യാപക നിയമനം പി.എസ്.സിക്ക് വിടുകയാണ് പരിഹാരമെന്നും സുധാകരന്‍ പറഞ്ഞു.