ദക്ഷിണാഫ്രിക്കയിലെ കൊറോണ വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമൈക്രാണ്‍ ദിനംപ്രതി വര്‍ദ്ധിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഇരട്ടിയിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ലോകത്ത് ഇതുവരെ 24 രാജ്യങ്ങളില്‍ ഒമൈക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്.
മുന്‍ വകഭേദങ്ങളെക്കാള്‍ അതിവേഗം പടര്‍ന്നുപിടിക്കുന്നതും അപകടകരവുമാണ് ഒമൈക്രോണ്‍ വകഭേദം. പുതിയ വൈറസിന്റെ വ്യാപന ശേഷിയും പ്രത്യാഘാതവും തുടങ്ങിയവയെ പറ്റി ഇതുവരെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഘാന, നൈജീരിയ, നോര്‍വെ, സൗദി അറേബ്യ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലാണ് അവസാനമായി ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്.
ബ്രിട്ടനില്‍ മാത്രം ഇതുവരെ 22 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഒമിക്രോണിന്റെ വ്യാപനം തടയാന്‍ 56 രാജ്യങ്ങളില്‍ ഇതുവരെ യാത്രനിയന്ത്രണം ഏര്‍പ്പെടുത്തിയതായി ലോകാരോഗ്യ സംഘടന അറിയിച്ചു.