തമിഴ്‌നാട്ടില്‍ ഡിഎംകെ പ്രാദേശിക നേതാവ് സെല്‍വമിനെ (46) ഒരു സംഘം വെട്ടിക്കൊന്നു. മടിപ്പാക്കം പെരിയാര്‍ നഗര്‍ സ്വദേശിയാണ് സെല്‍വം. ഡിഎംകെ വാര്‍ഡ് സെക്രട്ടറിയാണ്. രാജാജി നഗര്‍ മെയിന്‍ റോഡില്‍ വെച്ച് കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെയാണ് അക്രമികള്‍ ഇദ്ദേഹത്തെ വെട്ടിയത്. സമീപമുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭാര്യയെ മത്സരിപ്പിക്കാന്‍ സെല്‍വം ശ്രമിച്ചത്തിനെ തുടര്‍ന്ന് പ്രാദേശികമായ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു.ഇതാണൊ കൊലയ്ക്ക് പിന്നിലെ കാരണമെന്ന് ഇത് വരെ് വ്യക്തമായിട്ടില്ല. കേസെടുത്ത പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.