X
    Categories: indiaNews

ക്ഷേത്രത്തിലെ ഉച്ചഭാഷിണിയെ ചൊല്ലി തര്‍ക്കം; യുവാവിനെ തല്ലിക്കൊന്നു

അഹമ്മദാബാദ്: ഗുജറാത്തിലെ മെഹ്‌സാന ജില്ലയില്‍ ക്ഷേത്രത്തില്‍ ലൗഡ് സ്പീക്കറിലൂടെ ഭക്തി ഗാനം വെക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ആറംഗ സംഘത്തിന്റെ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ചു.
മുദര്‍ദ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ ലൗഡ് സ്പീക്കറിലൂടെ ഭക്തിഗാനം വെക്കുന്നത് സംബന്ധിച്ചാണ് തര്‍ക്കമുണ്ടായത്. തര്‍ക്കത്തിനിടെ 42 കാരനായ ജസ്വന്ത് താക്കൂറിനേയാണ് സംഘം തല്ലിക്കൊന്നത്. സംഭവത്തില്‍ അഞ്ചു പേരെ പൊലീസ് അറസ്റ്റു ചെയ്തു.ജസ്വന്തിനേയും സഹോദരന്‍ അജിതിനേയും ആറംഗ സംഘം വടികൊണ്ട് മര്‍ദ്ദിക്കുകയായിരുന്നെന്നും മര്‍ദ്ദനത്തില്‍ ജസ്വന്ത് കൊല്ലപ്പെട്ടതായും പൊലീസ് അറിയിച്ചു. ജസ്വന്തിന്റെ കുടുംബ ക്ഷേത്രത്തില്‍ ലൗഡ് സ്പീക്കറിലൂടെ ഭക്തിഗാനം ഉച്ചത്തില്‍ വെച്ചത് പ്രദേശവാസിയായ സദാജി താക്കൂര്‍ ചോദ്യം ചെയ്തിരുന്നു.

ഇവര്‍ തമ്മിലുള്ള വാക് തര്‍ക്കം രൂക്ഷമായതോടെ സദാജിയ്ക്ക് പിന്തുണയുമായെത്തിയ ജയന്തി താക്കൂര്‍, വിനു താക്കൂര്‍ എന്നിവരും മറ്റ് മൂന്ന് പേരും ചേര്‍ന്ന് ജസ്വന്തിനേയും സഹോദരനെയും മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പൊലീസെത്തി ജസ്വന്തിനെ മെഹ്‌സാനയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ സഹോദരന്‍ അജിത് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Test User: