X

പൊളിച്ചടക്കി സഹല്‍; സെമി സാധ്യത നിലനിര്‍ത്തി ബ്ലാസ്‌റ്റേഴ്‌സ്

ഐ.എസ്.എല്ലില്‍ നിര്‍ണായക മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ജയം. മുംബൈ സിറ്റി എഫ്.സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തകര്‍ത്ത്. സെമി പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ജയം അനിവാര്യമാണെന്നിരിക്കെയാണ് ഈ തകര്‍പ്പന്‍ ജയം.

ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടിസഹല്‍ അബ്ദുല്‍ സമദ്, അല്‍നവാരോ വാസ്‌ക്വസ് എന്നിവരാണ് ഗോള്‍ വല കുലിക്കിയത്. ദിയോ മൗരിസിയോയാണ് ആണ് മുംബൈ സിറ്റിക്കായി സ്‌കോര്‍ ചെയ്തത്. ബ്ലാസ്‌റ്റേഴ്‌സിനെ മലയാളി താരം സഹല്‍ അബ്ദുസ്സമദാണ് ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചത്.
പന്ത് പിടിച്ചെടുത്ത് എതിരാളികളെ ഒന്നാകെ ഡ്രിബിള്‍ ചെയ്ത് മുംബൈ കീപ്പറെ നിരായുധനാക്കിയായിരുന്നു സഹലിന്റെ ഗോള്‍. സീസണിലെ മികച്ച ഗോളുകളിലൊന്നായിരുന്നു അത്. മത്സരത്തിന്റെ 19ാം മിനുട്ടിലായിരുന്നു അത്.

ബ്ലാസ്‌റ്റേഴ്‌സിനായി  അല്‍വാരോ വാസ്‌ക്വസിന്റെ രണ്ട് ഗോളുകള്‍ നേടി. പെനല്‍റ്റിയിലൂടെയായിരുന്നു ഒന്ന്. മുംബൈ ഗോള്‍ കീപ്പറിന് പറ്റിയ അബദ്ധത്തില്‍ നിന്നായിരുന്നു മറ്റൊന്ന്. ബ്ലാസ്‌റ്റേഴ്‌സ് ആദ്യപകുതിയില്‍ തന്നെ രണ്ടു ഗോളിന് മുന്നിലായിരുന്നു. ദിയോ മൗരിസിയോ മുംബൈക്കായി നേടിയ ഗോളും പെനല്‍റ്റിയിലൂടെയായിരുന്നു. തിരിച്ചടിക്കാന്‍ മുംബൈ വലിയ ശ്രമങ്ങള്‍ നടത്തിയെങ്കിലും സാധിച്ചില്ല.

ജയത്തോടെ 19 മത്സരങ്ങളില്‍ നിന്ന് 33 പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സമ്പാധ്യം.  ഇനി ലീഗിലെ അവസാന മത്സരത്തില്‍ ഗോവയ്‌ക്കെതിരായ സമനിലയായലും ബ്ലാസ്‌റ്റേഴ്‌സിന് സെമി കളിക്കാം. എന്നാല്‍ ഗോവയ്‌ക്കെതിരെ പരാജയപ്പെട്ടാല്‍ മുംബൈയുടെ മത്സരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ബ്ലാസ്‌റ്റേഴ്‌സിന്റെ സെമി പ്രവേശനം.

Test User: