ന്യൂഡല്‍ഹി: ജഹാംഗീര്‍ പുരിയ്ക്ക് പിന്നാലെ ഷഹീന്‍ ബാഗിലും കെട്ടിടങ്ങള്‍ ഇടിച്ചു പൊളിക്കല്‍ നടപടിയുമായി സൗത്ത് ഡല്‍ഹി കോര്‍പറേഷന്‍. അനധികൃത കെട്ടിടങ്ങളാണ് പൊളിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. വന്‍ പോലീസ് സന്നാഹത്തിന്റെ സാന്നിധ്യത്തിലാണ് നടപടി.
കെട്ടിടങ്ങള്‍ ഇടിച്ച് നിരത്താനെത്തിയ ബുള്‍ഡോസറുകള്‍ക്ക് മുന്നിലിരുന്ന് നാട്ടുകാര്‍ ശക്തമായി പ്രതിഷേധിക്കുകയാണ്. എന്തുവന്നാലും കൈയേറ്റം ഒഴിപ്പിക്കുമെന്ന് കോര്‍പറേഷന്‍ വ്യക്തമാക്കി. ഷഹീന്‍ ബാഗ് സി.എ.എ-എന്‍.ആര്‍സി സമരങ്ങളുടെ കേന്ദ്രമായിരുന്നു. ഡല്‍ഹിയുടെ ഒരു വ്യാപാര കേന്ദ്രവുമാണിത്.