കണ്ണൂര്‍ തോട്ടടയില്‍ ബോംബേറിനെ തുടര്‍ന്ന് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു. ഒരാളെ അറസ്റ്റ് ചെയ്തുവെന്നും കസ്റ്റഡിയിലുള്ള നാല് പേരെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും അസിസ്റ്റന്റ് കമ്മീഷണര്‍ സി. പി സദാനന്ദന് വ്യക്തമാക്കി.അറസ്റ്റിലായ അക്ഷയ് (ജിഷ്ണുവിവിന്റെ സുഹൃത്ത്) കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടക്കുന്നത്. കണ്ണൂര്‍ ചക്കരക്കല്‍ ഏച്ചൂര്‍ സ്വദേശി ജിഷ്ണു വിവാഹ വീട്ടിലേക്ക് പോകുമ്പോഴാണ് ബോംബേറുണ്ടായത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. തോട്ടട മനോരമ ഓഫീസിന് തൊട്ടുമുന്നിലെ വീട്ടിലാണ് സംഭവം നടന്നത്.