കാര്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് കേരള പോലീസ് അറസ്റ്റ് ചെയ്ത ദീപുവിന് ജാമ്യം ലഭിച്ചു. സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. മീനങ്ങാടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലും ദീപുവിന് ജാമ്യം കിട്ടിയിട്ടുണ്ട്.
പോലീസ് കസ്റ്റഡിയില്‍ വച്ച് തന്നെ വളഞ്ഞിട്ട് തല്ലിയെന്നും കുറ്റം സമതിക്കാന്‍ വേണ്ടി കടുത്ത സമ്മര്‍ദ്ദം ചെലുത്തിയെന്നും ദീപു പറഞ്ഞു.
ഡ്രൈവിങ്ങ് അറിയാഞ്ഞിട്ടും കാര്‍ മോഷ്ടിച്ച് ഓടിച്ചു എന്ന് ആരോപിച്ചായിരുന്നു സുല്‍ത്താന്‍ ബത്തേരി പോലീസ് ആദിവാസി യുവാവ് ദീപുവിനെ അറസ്റ്റ് ചെയ്തത്. നവംമ്പര്‍ 5നാണ് 22 വയസ്സുക്കാരന്‍ ദീപുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.
വാഹനം ഓടിക്കാന്‍ അറിയിലെന്നും താന്‍ ഇന്നുവരെ കാറില്‍ കയറിട്ട് പോലുമില്ല എന്നും ദീപു ചൂണ്ടിക്കാട്ടി. വാഹനത്തില്‍ ചാരി നിന്നതിന് ഉടമയുമായി വാക്കുതര്‍ക്കം ഉണ്ടായാതാണെന്നും ബാക്കിയെല്ലാം കെട്ടിചമച്ചതാണെന്നും ദീപു പറഞ്ഞു.