X

ക്ഷേത്രത്തിന് സമീപത്തെ റോഡിലൂടെ സഞ്ചരിച്ചതിന് ദലിത് യുവാവിന് കടുത്ത മര്‍ദനം

മൈസൂരുവില്‍ ദലിത് യുവാവിന് കടുത്ത മര്‍ദനം. ക്ഷേത്രത്തിന് സമീപത്തെ പൊതുറോഡ് ഉപയോഗിച്ചതിനാണ് ദലിത് യുവാവിന് കടുത്ത മര്‍ദനം ഏല്‍ക്കേണ്ടിവന്നത്. മൈസൂരുവിലെ എച്ച്.ഡി കോട്ട താലൂക്കിലെ അന്നൂര്‍ഹൊസഹള്ളി എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 7.30ന് സംഭവം നടന്നത്. മര്‍ദനത്തിനിരയായത് പട്ടിക വിഭാഗത്തില്‍പ്പെട്ട ആദി കര്‍ണാടക സമുദായത്തിലെ മഹേഷ് എന്ന യുവാവിനാണ്. ലിംഗായത്ത് സമുദായത്തിലുള്ള സവര്‍ണ വിഭാഗകാരാണ് മര്‍ദിച്ചത്.

സുഹൃത്തിനോടൊപ്പം പുതുതായി നിര്‍മിച്ച മഹാദേവ ക്ഷേത്രത്തിന്റെ പൊതുറോഡിലുടെ ബൈക്കില്‍ പോകുന്ന സമയത്താണ് മര്‍ദനം ഏറ്റത്ത്. ഇത്തരമൊരു പ്രശ്‌നം ആരംഭിച്ചത് ക്ഷേത്രം നിര്‍മിച്ചശേഷമാണെന്നും മര്‍ദനമേറ്റ യുവാവ് പറഞ്ഞു.

ക്ഷേത്രം നിര്‍മിച്ചത് ഗ്രാമത്തിലെ ലിംഗായത്ത് വിഭാഗക്കാരും ആദി കര്‍ണാടക വിഭാഗക്കാരും ഒരുമിച്ച് ചേര്‍ന്നാണ്. പക്ഷേ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ ക്ഷേത്രത്തിലും സമീപത്തെ റോഡിലും ദലിതരുടെമേല്‍ ലിംഗായത് സമുദായ നേതാക്കള്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ പ്രവര്‍ത്തിക്കെതിരെ ചോദ്യം ചെയ്തപ്പോഴെല്ലാം ലിംഗായത്തുക്കാര്‍ പ്രശ്‌നമുണ്ടാക്കിയെന്നും മര്‍ദനമേറ്റ യുവാവ് ആരോപിച്ചു. അതേസമയം, മൂന്ന് പേരെ അറസ്റ്റ് ചെയ്‌തെന്നും 11 പേര്‍ക്കെതിരെ കേസെടുത്തെന്നും പൊലീസ് വ്യക്തമാക്കി.

Test User: