കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി ക്കെതിരെ കൊലവിളി പ്രസംഗം നടത്തിയ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വര്‍ഗീസിനെിതിരെ ഡി ജി പിക്ക് പരാതി. യൂത്ത് കോണ്‍ഗ്രസും കെപിസിസി മൈനോറിറ്റി ഡിപ്പാര്‍ട്ട്‌മെന്റും പരാതി നല്‍കി. കെപിസിസി മൈനോറിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാന്‍ അഡ്വ. ശിഹാബുദ്ദീന്‍ കാരിയത്താണ് പരാതി നല്‍കിയത്. കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പ്രസംഗത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
സുധാകരന് സിപിഎം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതമെന്നും ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ താല്പര്യം ഇല്ലായെന്നുമായിരുന്നു സിവി വര്‍ഗീസ് പറഞ്ഞത്. ചെറുതോണിയില്‍ നടത്തിയ പ്രതിഷേധ സംഗമത്തിലായിരുന്നു സിവി വര്‍ഗീസിന്റെ വിവാദപരാമര്‍ശം.