X
    Categories: keralaNews

കോവിഡ് കാലത്തെ അഴിമതിയെ പിച്ചിച്ചീന്തി ഹൈക്കോടതി

കോവിഡ് കാലത്ത് ആരോഗ്യവകുപ്പ് പി.പി.ഇ കിറ്റുകളും മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങിയതിനെച്ചൊല്ലിയുള്ള ഹര്‍ജിയാണ് കോടതിയുടെ വിമര്‍ശനത്തിനിരയായത്. ഇതുസംബന്ധിച്ച ലോകായുക്തയുടെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശം. ദുരന്തങ്ങളെ മറയാക്കിയല്ല അഴിമതിയും സ്വജനപക്ഷപാതവും നടത്തേണ്ടതെന്ന് കോടതി പറഞ്ഞു. മുന്‍മന്ത്രി കെ.കെ ശൈലജക്ക് ലോകായുക്ത നോട്ടീസ് അയച്ചതിനെതിരെ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ കോബ്രഗഡെ ഉള്‍പ്പെടെയുള്ളവരാണ് കോടതിയെ സമീപിച്ചത്. ശൈലജയടക്കം ഉദ്യോഗസ്ഥരായ 11 പേര്‍ക്കെതിരെയാണ് പരാതി.

കോണ്‍ഗ്രസ് നേതാവും വട്ടിയൂര്‍ക്കാവിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന വീണ എസ്.നായരാണ് കോടതിയെ സമീപിച്ചത്. ലോകായുക്തക്ക് കേസെടുക്കാന്‍ അധികാരമുണ്ടെന്ന് നിരീക്ഷിച്ച ഹൈക്കോടതി എന്തിനാണ ്‌സര്‍ക്കാര്‍ ഭയക്കുന്നതെന്നും ചോദിച്ചു. ഡിസംബര്‍ എട്ടിനാണ ്പ്രതികള്‍ ലോകായുക്തയില്‍ ഹാജരാകേണ്ടത്.

വിപണിവിലയേക്കാള്‍ നിരവധി ഇരട്ടി വിനല്‍കിയാണ് സര്‍ക്കാര്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വഴി ഉപകരണങ്ങള്‍ വാങ്ങിയത്. 400 രൂപയുടെ പിപിഇ കിറ്റിന് 1550 രൂപയാണ ്‌നല്‍കിയത്. 12.15 കോടിയുടെഗ്ലൗസ് വാങ്ങിയതാകട്ടെ കഴക്കൂട്ടത്തെ പച്ചക്കറി സംഭരണക്കാര്‍ വഴിയും.
വിഷയത്തില്‍ നിയമസഭയിലും പുറത്തും പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ കണ്ടില്ലെന്ന ്‌നടിക്കുകയോ ദുരന്തകാലത്ത് നിയമം നോക്കേണ്ടതില്ലെന്ന് പറയുകയോ ആയിരുന്നു മുഖ്യമന്ത്രിയും മന്ത്രി ശൈലജയും.

Chandrika Web: