കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അവശ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും ദിവസേനയുള്ള വിലക്കയറ്റം തടയാനായി കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് മമതയുടെ വിമര്‍ശനം. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത് തുടരുകയാണെങ്കില്‍ ഇനിയുള്ള ദിവസങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കാകില്ല. സംസ്ഥാനങ്ങളുടെ ജി.എസ്.ടി കുടിശ്ശിക നല്‍കണമെന്നും മമത കൂട്ടിചേര്‍ത്തു.
ഇ.ഡിയെയും സി.ബി.ഐയെയും ഉപയോഗപ്പെടുത്തി എതിരാളികളെ വേട്ടയാടുന്നതിന് പകരം വിലക്കയറ്റം നിയന്ത്രിക്കാന്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും മമത തുറന്നടിച്ചു.