രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് ഉള്‍പ്പടെയുള്ള 5 സംസ്ഥാനങ്ങളിലെ റാലികള്‍ കോണ്‍ഗ്രസ് നിര്‍ത്തിവെച്ചു. കോവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ രാജ്യത്ത് വ്യാപിക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ റാലിയും ആളുകള്‍ കൂടിചേരാന്‍ സാധ്യതയുള്ള പരിപാടികളും നിര്‍ത്തിവെണമെന്ന് നിര്‍ദേശം നല്‍കിയതായി കോണ്‍ഗ്രസ് അറിയിച്ചു.
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കാന്‍ കരുതിയിരുന്ന മാരത്തോണ്‍ മാറ്റിയതിന് ശേഷമാണ് മറ്റൊരു പുതിയ തീരുമാനവുമായി പാര്‍ട്ടി രംഗത്തെതിയിരിക്കുന്നത്. കോവിഡ് പശ്ചാത്തലം കണക്കിലെടുത്ത് മറ്റു രാഷ്ട്രീയ പാര്‍ട്ടികളും നടത്താന്‍ തീരുമാനിച്ചിരിക്കുന്ന റാലികള്‍ നിര്‍ത്തവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇലക്ഷന്‍ കമ്മീഷന് കത്തയിച്ചു.
ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് ഉത്തര്‍പ്രദേശ് ഉള്‍പ്പടെയുള്ള 5 സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.