കെറെയില്‍ സിലവര്‍ ലൈന്‍ പദ്ധതികെതിരെയുള്ള സമരം ശക്തമാക്കുന്നതിനും സമരങ്ങളുടെ ആസൂത്രണത്തിന്റെ ഭാഗമായും കോണ്‍ഗ്രസ് ഇന്ന് കണ്‍വെന്‍ഷന്‍ നടത്തും. കൊച്ചിയിലെ ടൗണ്‍ ഹാളില്‍ വെച്ച് വൈകിട്ട് 4 മണിക്കാണ് കണ്‍വെന്‍ഷന്‍ ആരംഭിക്കുന്നത്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനാണ് ഉദ്ഘാടനം നിര്‍വഹിക്കുക.
എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശൂര്‍ ജില്ലകളിലെ കോണ്‍ഗ്രസ് ഡിസിസി പ്രസിഡന്റുമാരും ഭാരവാഹികളും കണ്‍വന്‍ഷനിന്റെ ഭാഗമാകും. 4 ജില്ലകളിലെ മണ്ഡലം, ബ്ലോക്ക് അധ്യക്ഷന്മാര്‍, കെപിസിസിയുടെ ഭാരവാഹികളും കണ്‍വെന്‍ഷനിന്റെ ഭാഗമാകും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പോഷക സംഘടനയുടെ ജില്ലാ നേതാക്കളും പങ്കെടുക്കും.