ഗുജറാത്തില്‍ 52 കി.ഗ്രാം കൊക്കൈന്‍ പിടികൂടി. ഡയരക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) നടത്തിയ പരിശോധനയില്‍ മുന്ദ്ര തുറമുഖത്ത് നിന്നാണ് സംഭവം പിടികൂടിയത്. 500 കോടിയോളം വിലവരുന്ന കൊക്കൈനായിരുന്നു ഇത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആരംഭിച്ച റെയ്ഡില്‍ ഉപ്പുചാക്കുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. ഓപറേഷന്‍ നംകീന്‍ എന്ന പേരിലായിരുന്നു ഡി.ആര്‍.ഐ പരിശോധന നടത്തിയത്.
അന്വേഷണസംഘം സംശയാസ്പദമായി പരിശോധിച്ചപ്പോള്‍ 25,000 കിലോ ഭാരം വരുന്ന 1,000ത്തോളം ചാക്കുകള്‍ കണ്ടെത്തുകയായിരുന്നു. ഇതിലായാണ് കൊക്കൈന്‍ ഒളിപ്പിച്ചത്.