X
    Categories: Newsworld

ചൈന കോവിഡ് പേടിയില്‍; ബെയ്ജിങില്‍ കര്‍ശന ഗതാഗത നിയന്ത്രണം

ബെയ്ജിങ്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ബെയ്ജിങില്‍ ഗതാഗത മേഖലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍. നിരവധി സബ്‌വേ സ്‌റ്റേഷനുകള്‍ അടച്ചൂപൂട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍. 21 ദശലക്ഷത്തിലധികം പേരുള്ള ചൈനീസ് തലസ്ഥാനത്തെ ആളുകളുടെ യാത്രകള്‍ക്ക് സബ്‌വേ സ്‌റ്റേഷനുകള്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. വ്യാപാര മേഖലയായ ഷാങ്ഹായിലെ നിയന്ത്രണങ്ങള്‍ക്ക് പിന്നാലെയാണ് ബെയ്ജിങിലും നിയന്ത്രണങ്ങള്‍ വരുന്നത്. ഷാങ്ഹായിയിലെ ബിസിനസ് ഹബ്ബില്‍ കോവിഡ് വീണ്ടും കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി ജനങ്ങള്‍ വീട്ടില്‍ കുടുങ്ങിയ അവസ്ഥയിലാണുള്ളത്. ബെയ്ജിങ്‌ലി#് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പാര്‍പ്പിട കേന്ദ്രങ്ങള്‍ നിലവില്‍ പൂട്ടിയിട്ടുണ്ട്.

സാധാരണയായി തിരക്കേറിയതാണ് മെയ് മാസത്തിലെ അവധിക്കാലം. എന്നാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായതോടെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പലതും അടക്കുകയും റെസ്‌റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കുന്നത് നിരോധിക്കുകയും ചെയ്തിട്ടുണ്ട്. 40 ലധികം സബ്‌വേ സ്റ്റേഷനുകളിലേക്കും 158 ബസ് റൂട്ടുകളിലേക്കുമുള്ള പ്രവേശന കവാടങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. നഗരത്തിലെ നിരവധി സിനിമാശാലകളും മാളുകളും ജിമ്മുകളും കഴിഞ്ഞ മാസം അവസാനത്തോടെ അടച്ചിട്ടിരുന്നു.

Test User: