മലയാള അധിക്ഷേപതാരാവലിയുടെ ഉപജ്ഞാതാവാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കെതിരെയുള്ള പരാമര്‍ശത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെതിരെ കേസെടുത്ത സംഭവത്തിലാണ് രൂക്ഷവിമര്‍ശനവുമായി ചെന്നിത്തല രംഗത്തെതിയത്.
ബിഷപ്പിനെ മുതല്‍ സെല്‍ഫി എടുക്കാന്‍ വന്ന എസ് എഫ് ഐ പയ്യനെയും, പത്രക്കാരെയും വരെ അടച്ചധിക്ഷേപിക്കുന്ന പിണറായിയെ കെപിസിസി അധ്യക്ഷന്റെ ചെലവില്‍ ആരും വെള്ള പൂശണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബാക്കി മഷിത്തണ്ടുകളും അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ തന്നെയാണുള്ളതെന്ന് അദ്ദേഹം വിമര്‍ശിച്ചു.
അസഭ്യവും, ഉദാഹരണവും എന്താണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് അറിയാം. മനസ്സിലാകാതിരിക്കാന്‍ ആരും പ്രകാശം പരത്തുന്നവരല്ല. എല്ലാവരും ബഹുമാനിക്കുന്ന പി.ടി തോമസിന്റെ ദൗര്‍ഭാഗ്യകരമായ മരണത്തെ സുവര്‍ണാവസരമായി കണ്ടയാളാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇതിനെതിരെ ശക്തമായ ജനരോഷം ഉണ്ടായെന്നും അതില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള അടവാണ് കെപിസിസി പ്രസിഡന്റിന് എതിരായ കേസെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.