മുല്ലപ്പെരിയാര്‍ വിഷയത്തിലെ സര്‍ക്കാര്‍ നിസ്സംഗതക്കെതിരെ ജനകീയ പ്രതിഷേധവുമായി സ്വതന്ത്ര കര്‍ഷക സംഘം. കേന്ദ്രകേരള സര്‍ക്കാരുകള്‍ ഈ വിഷയത്തില്‍ ജനത്തെ വഞ്ചിക്കുകയാണെന്നും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ് കുറക്കോളി മൊയ്തീന്‍ എം.എല്‍.എ പറഞ്ഞു. മുല്ലപ്പെരിയാര്‍ ആശങ്ക അകറ്റൂ, ജീവന്‍ രക്ഷിക്കൂ എന്ന പ്രമേയത്തില്‍ സംസ്ഥാന കമ്മിറ്റി വണ്ടിപ്പെരിയാറില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ ഡാം നിര്‍മിച്ച് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ശാശ്വത പരിഹാരം കാണണം. മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നത് അവസാനിപ്പിക്കണം. അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ടി.എം ബഷീര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഇരുമ്പുപാലം, പി.പി മുഹമ്മദ് കുട്ടി, മാഹിന്‍ അബൂബക്കര്‍, ദിലീപ് ചാല, പി.കെ അബ്ദുല്‍ സലാം, റഷീദ് കോട്ടയം, സുബൈര്‍ പറമ്പില്‍, കെ.ടി.എ ലത്തീഫ്, എം.വി ജലീല്‍, എം. കുഞ്ഞുമുഹമ്മദ്, കെ.പി ജലീല്‍, ഗിരീഷ് ഗുപ്ത, കെ.എസ് മുഹമ്മദ് കുട്ടി, പി.എന്‍ അബ്ദുല്‍ അസീസ്, എം.പി അബ്ദുല്‍ അസീസ്, എം.പി കൊന്താലം, പി.എച്ച് അബ്ദുല്‍ ഗഫൂര്‍, പി.ഒ മുഹമ്മദ് ബഷീര്‍, ഒ.പി ഷഫീക്ക്, കെ.ബി നസീബ് സംസാരിച്ചു.