X

കേന്ദ്രം ഒഴിവാക്കിയ ടാബ്ലോ എല്ലായിടത്തും പ്രദര്‍ശിപ്പിക്കും: എം.കെ സ്റ്റാലിന്‍

റിപ്പബ്ലിക് പരേഡില്‍ നിന്നും കേന്ദ്രം ഒഴിവാക്കിയ ടാബ്ലോ എല്ലായിടത്തും പ്രദര്‍ശിപ്പിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. സംസ്ഥാനത്തെ ധീര യോദ്ധാക്കളെ ചിത്രീകരിക്കുന്ന ടാബ്ലോ നിരസിച്ചത് തമിഴ് ജനതയെ അപമാനിക്കുന്നതാണ്. രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലും ‘തമിഴ്‌നാട് സ്വാതന്ത്ര്യ സമരത്തില്‍’ എന്ന പേരില്‍ പ്രദര്‍ശനം നടത്തും. സ്വാതന്ത്ര്യസമരത്തില്‍ തമിഴ്‌നാടിന്റെ സംഭാവന 1857ലെ കലാപത്തിന് മുമ്പുള്ളതാണ്. വീരപാണ്ഡ്യ കട്ടബൊമ്മന്‍, മരുതൂര്‍ സഹോദരങ്ങള്‍, വീരന്‍ സുന്ദ്രലിംഗം, പുലിതേവന്‍, ധീരന്‍ ചിന്നമല തുടങ്ങി നിരവധി സേനാനികള്‍ക്ക് തമിഴ് ജന്മം നല്‍കിയിട്ടുണ്ട്.

 

Test User: