പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച് കേന്ദ്രം. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണ് നടപടി. 5 വര്‍ഷത്തേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിരോധനം.
ഇതോടെ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ഈ നിരോധനം പോപ്പുലര്‍ ഫ്രണ്ടിനും 8 അനുബന്ധ സംഘടനകള്‍ക്കും ബാധകമാണ്. കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, റിഹാബ് ഫൗണ്ടേഷന്‍ കേരള, ജൂനിയര്‍ ഫ്രണ്ട്, ഓള്‍ ഇന്ത്യ ഇമാം കൗണ്‍സില്‍, എന്‍ സി എച്ച് ആര്‍ ഒ, നാഷണല്‍ വ്യുമണ്‍സ് ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, ജൂനിയര്‍ ഫ്രണ്ട് എന്നിവയാണ് ആ അനുബന്ധ സംഘടനകള്‍.
രാജ്യവ്യാപക റെയ്ഡിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി. സംഘടനയില്‍ പ്രവര്‍ത്തിക്കുന്നത് രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റവുമാണ്.
യു എ പി എ വകുപ്പ് 3 അടിസ്ഥാനമാക്കിയാണ് നിരോധനം. കര്‍ണാടക, യു പി, ഗുജറാത്ത് എന്നി സംസ്ഥാനങ്ങളുടെ ശിപാര്‍ശ കൂടി കണക്കിലെടുത്താണ് നടപടി. രാഷ്ട്രീയ കൊലപാതകങ്ങളും നിരോധനത്തിന് കാരണമായെന്ന് കേന്ദ്ര അഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ വ്യാഴാഴ്ച രാജ്യത്തുടനീളം പി.എഫ്.ഐ കേന്ദ്രങ്ങളിലും നേതാക്കന്‍മാരുടെ വീടുകളിലും പരിശോധന് നടന്നിരുന്നു. എന്‍ ഐ എയും ഇ ഡിയും ആണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം എട്ട് സംസ്ഥാനങ്ങളിലായി പോപുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലും റെയ്ഡ് നടത്തിയിരുന്നു.