ജെയ്പൂര്‍: സംസ്ഥാനത്തെ വാര്‍ഷിക ബജറ്റ് അവതരണത്തിന് ശേഷം നടത്തിയ വംശീയ പരാമര്‍ശത്തിന് മാപ്പ് പറഞ്ഞ് ബിജെപി രാജസ്ഥാന്‍ സംസ്ഥാന പ്രസിഡന്റ് സതീഷ് പൂനിയ. കറുത്ത മണവാട്ടിയെ ബ്യൂട്ടി പാര്‍ലറില്‍ കൊണ്ടുപോയി മേക്കപ്പ് ചെയ്ത് സുന്ദരിയാക്കുന്നതിന് സമാനമാണ് സംസ്ഥാന വാര്‍ഷിക ബജറ്റ് എന്നായിരുന്നു ബി.ജെ.പി രാജസ്ഥാന്‍ പ്രസിഡന്റിന്റെ പരാമര്‍ശം.
പ്രസ്താവന വന്‍ വിവാദമായതിന് പിന്നാലെയാണ് അദ്ദേഹം മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്. ബജറ്റിനെ പറ്റിയുള്ള തന്റെ നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുകയായിരുന്നെന്നും സാധാരണയായി താന്‍ അത്തരം വാക്കുകള്‍ ഉപയോഗിക്കാറില്ലെന്നും സതീഷ് പൂനിയ പറഞ്ഞു. ആരുടെയെങ്കിലും വികാരത്തെ തന്റെ വാക്കുകള്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.