കൊല്‍ക്കത്ത: ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നവര്‍ കരുതിയിരുന്നോളൂ എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ നരേന് ചക്രബര്‍ത്തി. അസന്‍സോള്‍ ലോക്സഭാ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ച തൃണമൂല്‍ യോഗത്തിലാണ് എം.എല്‍.എയുടെ ഭീഷണി. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. കേന്ദ്രമന്ത്രിയായിരുന്ന ബാബുല്‍ സുപ്രിയോ ബിജെപി വിടുകയും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തതോടെയാണ് അസന്‍സോള്‍ സീറ്റ് ഒഴിവുവന്നത്. ഏപ്രില്‍ 12ന് ആണ് ഇവിടെ തിരഞ്ഞെടുപ്പ്. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നടപടിയെടുക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.