വോട്ടര്‍മാരോട് നന്ദി അറിയിച്ച് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. തെരഞ്ഞെടുപ്പില്‍ എസ്പിയുടെ സീറ്റും വോട്ട് ഷെയറും വര്‍ധിപ്പിച്ചതിന് ജനങ്ങള്‍ക്ക് നന്ദിയെന്നാണ് അഖിലേഷ് പ്രതികരിച്ചത്. ബിജെപിയുടെ സീറ്റുകള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് തെളിയിച്ചെന്നും ഇത് തടസ്സമില്ലാതെ തുടരുമെന്നും അഖിലേഷ് വ്യക്തമാക്കി.
പകുതിയിലധികം കള്ളങ്ങള്‍ പൊളിഞ്ഞെന്നും ബാക്കിയുള്ളത് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പൊളിയുമെന്നും അദ്ദേഹം പറഞ്ഞു. പൊതുതാല്‍പ്പര്യത്തിനായുള്ള പോരാട്ടം വിജയിക്കുമെന്നും കൂട്ടിചേര്‍ത്തു.
യുപിയില്‍ ഇത്തവണ ബിജെപിക്കെതിരെ ശക്തമായ പോരാട്ടമാണ് എസ്.പി നടത്തിയത്. 125 സീറ്റുകളിലാണ് എസ്.പി ഇത്തവണ നേടിയത്. 2017ല്‍ എസ്പി 47 സീറ്റുകള്‍ മാത്രമാണ് നേടിയിരുന്നത്.