തിരുവനന്തപുരം: മോഷണം ആരോപിച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ സ്ത്രീ അറസ്റ്റില്‍. ശാസ്തമംഗലം സ്വദേശി മിനിയാണ് അറസ്റ്റിലായത്. പ്രതിയെ പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. മരുതംകുഴി സ്വദേശ ശോഭനയ്ക്കാണ് മര്‍ദനമേറ്റത്. മ്യൂസിയം പൊലീസാണ് കേസെടുത്തത്.
വ്യാഴാഴ്ച ഉച്ചയോടെ ശാസ്തമംഗലത്തെ ബ്യൂട്ടിപാര്‍ലറിന് സമീപത്ത് വെച്ചാണ് സംഭവം നടന്നത്. മോഷണം ആരോപിച്ച് ഒപ്പമുണ്ടായിരുന്ന മകളുടെ കണ്‍മുന്നില്‍വച്ച് ചെരിപ്പ് ഉപയോഗിച്ചും മിനി യുവതിയെ മര്‍ദിച്ചു. മര്‍ദനത്തിന് ഇരയായ സ്ത്രീ കടയുടെ മുന്നില്‍ ഇരിക്കുകയായിരുന്നുവെന്നും തന്നെ പല തരത്തില്‍ പ്രകോപിപ്പിച്ചെന്നും ഉടമ ആരോപിച്ചിരുന്നു.