ഉത്തരാഖണ്ഡില്‍ ദ്രൗപദി ഡാണ്ട മേഖലയില്‍ ഉണ്ടായ ഹിമപാതത്തെ തുടര്‍ന്ന് 10 പര്‍വതാരോഹകര്‍ മരിച്ചു. 28 പര്‍വതാരോഹകരാണ് കുടുങ്ങിയത്. എട്ട് പേരെ രക്ഷപ്പെടുത്തിയിരുന്നു. രക്ഷപ്പെട്ടവരില്‍ ചിലര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. 170 അംഗ സംഘമാണ് പര്‍വ്വതാരോഹണത്തിനായി പോയത്. ഇന്ന് രാവിലെ ഒമ്പതോടെയാണ് സംഘം പെട്ടത്.
ജവഹര്‍ലാല്‍ നെഹ്‌റു മൗണ്ടെനീയറിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ളവരാണ് പര്‍വതാരോഹണ പരിശീലകര്‍. വ്യോമസേനയുടെ ഹെലികോപ്ടറുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ഇവരെ കുറിച്ച് വിവരം ലഭിച്ചെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിനായി എത്തി.