X

ഹാജര്‍ 2% മാത്രം; എന്നിട്ടും എസ്എഫ്‌ഐ നേതാവ് പരീക്ഷയെഴുതി

എസ്എഫ്‌ഐയില്‍ മാര്‍ക്ക് ലിസ്റ്റ് വിവാദം കത്തിനില്‍ക്കുന്നതിനിടെ ക്ലാസില്‍ കയറാതെ പരീക്ഷ എഴുതാന്‍ എസ്എഫ്‌ഐ നേതാവിന് മഹാരാജസില്‍ പ്രിന്‍സിപ്പല്‍ അനുമതി നല്‍കിയ സംഭവം പുറത്തു വന്നു. വെറും രണ്ട് ശതമാനം ഹാജര്‍ ഉണ്ടായിരുന്ന എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡണ്ട് പി പി അമല്‍ജിത്ത് ബാബുവിനാണ് പരീക്ഷ എഴുതാന്‍ കോളേജ് അധികൃതര്‍ അനുമതി നല്‍കിയത്.

പരീക്ഷ എഴുതാന്‍ കുറഞ്ഞത് 75 ശതമാനം ഹാജര്‍ വേണം. മാഗസിന്‍ പ്രവര്‍ത്തനം, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയെല്ലാം നല്‍കി 47 ശതമാനം എന്ന് രേഖപ്പെടുത്തി. തുടര്‍ന്ന് പരീക്ഷ എഴുതാനാവില്ലെന്ന് ബി എ ഹിസ്റ്ററി വകുപ്പിലെ ഡിപ്പാര്‍ട്ട്‌മെന്റ് കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍ യോഗ തീരുമാനങ്ങള്‍ എല്ലാം അട്ടിമറിച്ചു കൊണ്ട് പ്രിന്‍സിപ്പല്‍ അമല്‍ജിത്തിന് പരീക്ഷ എഴുതാന്‍ അവസരം ഒരുക്കുകയായിരുന്നു.

webdesk11: