X

കോട്ടൂരില്‍ ക്ഷേത്രത്തിന് നേരെ ആക്രമം; ജീവനക്കാര്‍ക്ക്‌ മര്‍ദനം

തിരുവനന്തപുരത്ത് ക്ഷേത്രത്തിന് നേരെ ഒരു സംഘം ആക്രമണം അഴിച്ചുവിട്ടതായി  പരാതി. തിരുവനന്തപുരം കോട്ടൂരില്‍ ഇന്നലെ വൈകീട്ടാണ് സംഭവം നടന്നത്. ക്ഷേത്രത്തില്‍ പൂജക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ നടക്കുന്ന സമയം ഒരു സംഘം അതിക്രമിച്ച് കയറുകയും വിളക്കുകളും പൂജാ ഉപകരണങ്ങളും തകര്‍ക്കുകയും ചെയ്തു. ക്ഷേത്രം വൃത്തിയാക്കുന്ന റഷീദ്, മാധവി, കാണി എന്നിവര്‍ക്കുനേരെ അക്രമി സംഘം കല്ലെറിയുകയും ചെയ്തു.

ജാതിമതഭേദമന്യേ00 എല്ലാവരും എത്താറുള്ള ക്ഷേത്രമാണ് കോട്ടൂര്‍ മാടന്‍ തമ്പുരാന്‍ ക്ഷേത്രം. വര്‍ഗീയ സംഘര്‍ഷത്തിനുള്ള ശ്രമം,
മതവികാരം വ്രണപ്പെടുത്താനുള്ള ശ്രമം തുടങ്ങിയവ ഉന്നയിച്ച് ക്ഷേത്രം ട്രസ്റ്റ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

Test User: