കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിനു നേരെ ആക്രമണം. ബെംഗളൂരുവില്‍ നടന്ന രാജ്യ റെയ്ത്ത സംഘത്തിന്റെ യോഗത്തിനിടെയാണ് ആക്രമണം നടന്നത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. രാകേഷ് ടിക്കായത്തിന്റെ മുഖത്തേക്ക് പ്രതിഷേധക്കാരന് മഷിയൊഴിച്ചു. സംഭവത്തില്‍ 3 പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു.
കര്‍ഷകസംഘടനകള്‍ തമ്മിലുള്ള തര്‍ക്കമാണ് സംഭവത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. മഷി ഒഴിച്ചത് കര്‍ഷക നേതാവ് കൊടിഹള്ളി ചന്ദ്രശേഖറിന്റെ അനുയായികളാണെന്ന് പൊലീസ് വ്യക്തമാക്കി.
കര്‍ഷക പ്രക്ഷോഭത്തിന്റെ പേര് പറഞ്ഞ് രാകേഷ് ടികായത്ത് പണം തട്ടിയെന്ന് ചന്ദ്രശേഖര്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഈ വിഷയത്തില്‍ വിശദീകരണം നല്‍കാനാണ് അദ്ദേഹം വാര്‍ത്താസമ്മേളനം നടത്തിയത്. സുരക്ഷാ ഭീഷണിയുണ്ടായിട്ടും തനിക്ക് വേണ്ടത്ര സംരക്ഷണം കര്‍ണാടക പൊലീസ് തന്നില്ലെന്നും രാകേഷ് ടിക്കായത്ത് കുറ്റപ്പെടുത്തി.