X

ട്രെയിന്‍യാത്രകാരനെതിരായ ക്രൂരമര്‍ദനത്തില്‍ എഎസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു

കണ്ണൂരില്‍ ട്രെയില്‍ വെച്ച് യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ച വിഷയത്തില്‍ എഎസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണവിധേയമാണ് എഎസ്‌ഐ എംസി പ്രമോദിനെ ഇന്റലിജന്റ്‌സ് എഡിജിപി സസ്‌പെന്‍ഡ് ചെയ്തത്.  സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ വിഷയത്തില്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിനായി ഉത്തരവിട്ടിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് കണ്ണൂരില്‍ മാവേലി എക്‌സ്പ്രസിലെ ട്രെയിന്‍ യാത്രക്കാരനെ പൊലീസ് മര്‍ദ്ദിച്ചത്. സ്ലീപ്പര്‍ കോച്ചില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തുവെന്ന കുറ്റത്തിനാണ് എസ്‌ഐ യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്തത്.

സ്ലീപ്പര്‍ ടിക്കറ്റ് ഇല്ലെന്നും ജനറല്‍ ടിക്കറ്റ് മാത്രമേയുള്ളൂവെന്ന് യാത്രക്കാരന്‍ മറുപടി നല്‍കിയിരുന്നു. എന്നാല്‍ ടിക്കറ്റ് തിരിയുന്നതിനിടെ യാതൊരു പ്രകോപനവുമില്ലാതെ യാത്രക്കാരനെ പോലീസ് ബൂട്ട് ഉപയോഗിച്ച് ചവിട്ടുകയും തല്ലി വീഴ്ത്തുകയുമായിരുന്നു. മര്‍ദ്ദനമേറ്റ യാത്രക്കാരനെ പിന്നീട് വടകരയില്‍ പൊലീസ് ഇറക്കിവിട്ടു. മര്‍ദനം ചോദ്യം ചെയ്തതോടെ മറ്റ് യാത്രക്കാരുടെ സുരക്ഷക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.

 

Test User: