X

നാഗാലാന്‍ഡ് വെടിവെപ്പില്‍ കരസേന അന്വേഷണം ആരംഭിച്ചു

കരസേന നാഗാലാന്‍ഡ് വെടിവെപ്പില്‍ അന്വേഷണം ആരംഭിച്ചു. നാഗാലാന്‍ഡിലെ സൈനിക വെടിവെപ്പില്‍ 14 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. മേജര്‍ ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചത്.

പാരാ സ്‌പെഷ്യല്‍ ഫോഴ്‌സസ് കമാന്‍ഡോകളെ രംഗത്തിറക്കാറുള്ളത് വിശ്വാസയോഗ്യമായ രഹസ്യ സന്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ദുഷ്‌കരമായ ദൗത്യത്തിന് വേണ്ടിയാണ്. പ്രധാനമായും അന്വേഷണം നടക്കുക തെറ്റായ വിവരം നല്‍കി സൈന്യത്തെ തെറ്റിദ്ധരിപ്പിച്ചോ എന്നതിലാണ്.  വിവരങ്ങള്‍ കൈമാറുന്നവര്‍ പ്രദേശവാസികളും ഇന്റലിജന്‍സ് ബ്യൂറോയുമാണ്.

ദൗത്യത്തിന്റെ സ്വഭാവം അടിസ്ഥാനമാക്കി സേനാംഗങ്ങളെ നിയോഗിക്കുന്നതാണ് വിവരം ശരിയാണെന്നു സ്ഥിരീകരിച്ച ശേഷമുള്ള പതിവ് നടപടി. ദൗത്യത്തില്‍ രഹസ്യ വിവരം സ്ഥിരീകരിക്കുന്നതില്‍ കഴിഞ്ഞ ദിവസം സേനക്ക് വീഴ്ച പറ്റിയോയെന്ന് സംഘം അന്വേഷിക്കും.

Test User: