സുവര്‍ണ ക്ഷേത്രത്തില്‍ അതിക്രമിച്ച് കടന്നെന്ന് ആരോപണം ഉന്നയിച്ച് ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. 20-25 വയസ്സ് വയസ്സ് വരുന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഗുരുഗ്രന്ഥ സാഹിബിന് എടുത്ത് സ്ഥാപിച്ചിരുന്ന വാളില്‍ സുരക്ഷാ വേലികള്‍ ചാടിയ ശേഷം തൊട്ടു എന്നതാണ് അക്രമത്തിന് കാരണം എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നണ്ട്.
ഗുരുഗ്രന്ഥ സാഹിബ് എന്നത് സിഖ് മതസ്ഥരുടെ വിശുദ്ധ ഗ്രന്ഥമാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പരമീന്ദര്‍ സിങ് അറിയിച്ചിട്ടുണ്ട്.