കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രണ്‍സ് ഹോമില്‍ നിന്ന് കാണാതായ 6 പെണ്‍കുട്ടികളെയും കണ്ടെത്തി. മലപ്പുറം എടക്കരയില്‍ വെച്ചാണ് അല്പ സമയം മുന്‍പ് 4 പേരെ കണ്ടെത്തിയത്. നേരത്തെ മൈസൂരിനടുത്തുള്ള മാണ്ഡ്യയില്‍ വെച്ച് ഒരു പെണ്‍കുട്ടിയെ കണ്ടെത്തിയിരുന്നു. മൈസൂരില്‍ നിന്ന് കോഴിക്കോട്ടെക്ക് വരുകയായിരുന്നു പെണ്‍ക്കുട്ടി. പെണ്‍കുട്ടികളില്‍ ഒരാളെ ഇന്നലെ ബംഗളുരുവിലെ ഹോട്ടലില്‍ നിന്ന് കര്‍ണാടക പൊലീസ് കണ്ടെത്തിയിരുന്നു. കാണാതായതില്‍ നാല് പേര്‍ 14 വയസ് പ്രായം വരുന്നവരാണ്. ഒരാള്‍ക്ക് 17ഉം മറ്റൊരാള്‍ക്ക് 16 മാണ് പ്രായം.
പെണ്‍കുട്ടികളെ തിരിച്ചെത്തിക്കുന്നതിനായി ഇന്നലെ ചേവായൂര്‍ സി ഐയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ബംഗുളുരുവില്‍ എത്തിയിരുന്നു. രണ്ട് ദിവസം മുന്‍പ് ഇവരെ കാണാതായത്.