X

യൂപിയില്‍ ബിജെപി ജന്‍ വിശ്വാസ് യാത്രക്ക് പകരം ജനമാപ്പ് യാത്ര സംഘടിപ്പിക്കണമെന്ന് അഖിലേഷ് യാദവ്

ഉത്തര്‍പ്രദേശില്‍ ജന്‍ വിശ്വാസ് യാത്രക്ക് പകരമായി ബിജെപി ജനമാപ്പ് യാത്ര സംഘടിപ്പിക്കണമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. അവര്‍ മാപ്പ് യാത്ര സംഘടിപ്പിച്ചാലും യൂപിയിലെ ജനങ്ങള്‍ അവര്‍ക്ക് മാപ്പ് കൊടുക്കില്ലെന്ന് അഖിലേഷ് അഭിപ്രായപ്പെട്ടു. കിഴക്കന്‍ യുപിയിലെ ഗോണ്ടയില്‍ വെച്ചാണ് അഖിലേഷിന്റെ പരാമര്‍ശം. യൂപി നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കുന്ന സാഹചര്യത്തിലാണ് സമാജ്‌വാദി പാര്‍ട്ടി-ബിജെപി വാക്‌പോര് കനക്കുന്നത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ  പറ്റി ചോദിച്ചപ്പോള്‍ ആ ചോദ്യം തന്നോട് ചോദിക്കരുതെന്ന് അഖിലേഷ് വ്യക്തമാക്കി. പാര്‍ട്ടി അംഗമല്ലാത്ത എവിടെയൊന്നിന്ന്  വന്ന യോഗി മുഖ്യമന്ത്രിയായതില്‍ ബിജെപിയിലുള്ളവര്‍  രോഷത്തിലാണെന്നും വര്‍ഷങ്ങളായി പാര്‍ട്ടിക്കുവേണ്ടി അധ്വാനിക്കുന്നവര്‍ വഞ്ചിക്കപ്പെട്ടുപോയിയെന്നും അഖിലേഷ് പറഞ്ഞു.

Test User: