2008ലെ അഹമ്മദാബാദ് സ്‌ഫോടനകേസില്‍ അഹമ്മദാബാദ് പ്രത്യേക കോടതി ശിക്ഷ വിധിച്ചു. 38 പേര്‍ക്ക് വധശിക്ഷയും 11 പേര്‍ക്ക് മരണം വരെ ജീവപര്യന്തം തടവ് ശിക്ഷയുമായാണ് വിധിച്ചിരിക്കുന്നത്. 49 പേര്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. ഇതില്‍ നാല് മലയാളികള്‍ ഉള്‍പ്പെടുന്നുണ്ട്. കേസിന്റെ വിചാരണ 2009 ഡിസംബറിലാണ് ആരംഭിച്ചത്.
2008 ജൂലായ് 26നാണ് അഹമ്മദാബാദ് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ബോംബ് സ്‌ഫോടനങ്ങളുണ്ടായത്. തുടര്‍ന്ന് 56 പേരാണ് കൊല്ലപ്പെട്ടത്. 200 പേര്‍ക്ക് പരുക്കേറ്റിരുന്നു. 70 മിനിറ്റുകള്‍ക്കിടെ നഗരത്തിലെ 21 ഇടങ്ങളിലായാണ് സ്‌ഫോടനം ഉണ്ടായത്. ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന് തീവ്രവാദ സംഘടനയാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 85 പേരെയാണ് കേസില്‍ ഗുജറാത്ത് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. 78 പ്രതികള്‍ക്കെതിരെയായിരുന്നു വിചാരണ ആരംഭിച്ചത്.