അബുദാബി കസ്റ്റംസിന്റെ സഹകരണത്തോടെ അബുദാബി പൊലീസ് മക്കുമരുന്ന് വിഭാഗം 150 ദശലക്ഷം ദിര്‍ഹം വിലമതിക്കുന്ന 1.5 ടണ്‍ ഹെറോയിന്‍ പിടികൂടിയതായി അബുദാബി പൊലീസ് കമാന്‍ഡര്‍ ഇന്‍ചീഫ് മേജര്‍ ജനറല്‍ പൈലറ്റ് ഫാരിസ് ഖലാഫ് അല്‍ മസ്‌റൂയി അറിയിച്ചു.
അബുദാബി പോലീസ് ആന്റി നാര്‍ക്കോട്ടിക് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ ഒരു യൂറോപ്യന്‍ രാജ്യത്തേക്ക് വീണ്ടും കയറ്റുമതി ചെയ്യുന്നതിനായി ഖലീഫ തുറമുഖത്ത് എത്തിച്ച ചരക്കുകള്‍ക്കിടയില്‍ നിന്നാണ് ഇവ പിടികൂടിയതത്.
സമൂഹത്തെ നശിപ്പിക്കുന്ന മയക്കുമരുന്നിനെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി. ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് മയക്കുമരുന്ന് കടത്തുന്നതും ഒളിപ്പിക്കുന്നതും കണ്ടെത്തുന്നത്.