X

ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി അബുദാബി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍; ഉന്നത ഉദ്യോഗസ്ഥര്‍ സംബന്ധിക്കും

അബുദാബി: ലഹരി വസ്തുക്കളുടെ ഉപയോഗത്തില്‍നിന്നും വളര്‍ന്നുവരുന്ന തലമുറയെ മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അബുദാബി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നു.ഡിസംബര്‍ രണ്ടിന് രാത്രി എട്ടുമണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ അബുദാബിയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സംബന്ധിക്കും.

വര്‍ത്തമാനകാലത്തെ യുവതികള്‍ പോലും മയക്കുമരുന്നിന് അടിപ്പെട്ടുകൊണ്ടിരിക്കുന്ന വിഷമകരമായ ആഗോള ചുറ്റുപാടില്‍ ഇതിനെതിരെ മതാപിതാക്കളെയും കുട്ടികളെയും ബോധവല്‍ക്കരിക്കുയെന്നതാണ് പരിപാടികൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

‘മാറുന്നലോകം മയങ്ങുന്ന മക്കള്‍’ എന്ന വിഷയം ആസ്പദമാക്കി ഡോ.ജൗഹര്‍ മുനവ്വറും ധാര്‍മ്മികതയുടെവീണ്ടെടുപ്പിന് എന്ന വിഷയത്തില്‍ ഷാര്‍ജ അല്‍അസീസ് മസ്ജിദ് ഇമാം ഹുസൈന്‍ സലഫിയും സംസാരിക്കും.

പ്രവാസികള്‍ തങ്ങളുടെ മക്കളുടെ ജീവിത രീതിയും സൗഹൃദങ്ങളും പരിശോധിക്കുകയും സമൂഹത്തിന് നന്മ പകരുന്ന മക്കളായി വളരുകയും ചെയ്യേണ്ടതിന്റെ ആവശ്യകത പരിപാടിയില്‍ പ്രമുഖര്‍ അവതരിപ്പിക്കും. അബുദാബി പൊലീസിലെ ഉന്നതരും ലഹരിവിരുദ്ധ വിഭാഗം ഉദ്യോഗസ്ഥരും പരിപാടിയില്‍ം സംബന്ധിക്കും.

അബുദാബി ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് ഡോ.ബഷീര്‍, സെക്രട്ടറി അബ്ദുല്‍റഹ്മാന്‍ സെയ്ദുട്ടി, മാലിക് ബിന്‍ അനസ് ഖുര്‍ആന്‍ സെന്റര്‍ പ്രിന്‍സിപ്പള്‍ സായിദ് അല്‍ഹകമി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Test User: