X

കാബൂളില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെയുള്ള ചാവേറാക്രമണം; മരണം 53 ആയി

അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മരണം 53 ആയി. മരിച്ചവരില്‍ 46 പേരും പെണ്‍കുട്ടികളാണ്. പരിക്കേറ്റ 110 പേര്‍ ചികിത്സയിലാണ്.

സ്‌ഫോടനത്തില്‍ നൂറിലധികം വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. മനുഷ്യാവകാശ സംഘം സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണ്. മരണസംഖ്യയടക്കമുള്ള കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തുന്നത് തുടരും.

കഴിഞ്ഞ വെള്ളിയായ്ച്ചയാണ് നഗരത്തിന് പടിഞ്ഞാറുള്ള ദഷ് ഇബര്‍ചി ഏരിയയിലെ കാജ് വിദ്യാഭ്യാസ കേന്ദ്രത്തില്‍ സ്‌ഫോടനം നടന്നത്. സര്‍വകലാശാലാ പരീക്ഷക്കായി വിദ്യാര്‍ത്ഥികള്‍ തയാറെടുക്കുന്നതിനിടെയാണ് സ്‌ഫോടനം. ഈ മേഖലയില്‍ താമസിക്കുന്നവരില്‍ അധികവും ഹസാര ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരാണ്. ഈ വിഭാഗത്തെ ലക്ഷ്യം വച്ച് ഇതിന് മുമ്പും ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ പ്രദേശത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തിയിരുന്നു. ആക്രമണത്തിന് ഇരയായവരില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികളാണ്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

Test User: