ചെന്നൈ:മൂന്നാം തവണ നീറ്റ് പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥിനി പരാജയഭീതിയില്‍ ജീവനൊടുക്കി.
തെങ്കാശി ശങ്കരന്‍കോവില്‍ കുലശേഖരമംഗലം അമല്‍രാജ്-വെണ്ണിയാര്‍ ദമ്പതികളുടെ മകള്‍ രാജലക്ഷമി (21) ആണ് ജീവനൊടുക്കിയത്.
ഇന്ന് പുലര്‍ച്ചയൊടെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.വരുന്ന സെപ്റ്റംബര്‍ ഏഴിന് പരീക്ഷ ഫലം വരാനിരിക്കെയാണ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത്.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് തെങ്കാശി ജില്ല കലക്ടര്‍ അറിയിച്ചു.