X

ഉദ്ദവ് പക്ഷത്തിന് തിരിച്ചടി; യഥാര്‍ഥ ശിവസേന ആരെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിക്കാമെന്ന് സുപ്രിംകോടതി

ശിവസേന തര്‍ക്കത്തില്‍ ഉദ്ദവ് താക്കറേ പക്ഷത്തിന് കനത്ത തിരിച്ചടി. ഔദ്യോഗിക ശിവസേന ആരാണെന്നും തെരഞ്ഞെടുപ്പ് ചിഹ്നത്തിന് അവകാശികളാരെന്നുമുള്ള തര്‍ക്കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനമെടുക്കാമെന്നാണ് സുപ്രിംകോടതിയുടെ നിലപാട്. ഇതോടെയാണ് ഉദ്ധവ് താക്കറെ പക്ഷത്തിന് തിരിച്ചടിയേറ്റത്.

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെതാണ് നടപടി. ഇതോടെ പാര്‍ട്ടി ചിഹ്നവും പേരും ആര്‍ക്ക് നല്‍കണമെന്ന് ഇനി തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിക്കും.

ഔദ്യോഗിക ശിവസേനയായി തങ്ങളെ പ്രഖ്യാപിക്കണമെന്ന് ഷിന്‍ഡെ പക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ തീരുമാനമെടുക്കുന്നതില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ തടയണമെന്നായിരുന്നു ഉദ്ധവ് പക്ഷം ഉന്നയിച്ച ആവശ്യം.  ഇതാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് തള്ളിയത്.

മഹാരാഷ്ട്രയില്‍ ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിന് നേരെ കലാപക്കൊടി ഉയര്‍ത്തി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള എംഎല്‍എമാര്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. പിന്നാലെ ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേറ്റു. ജൂണ്‍ 30നാണ് അധികാരമേറ്റത്.

Test User: