ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പിന്റെ സുരക്ഷ ഡ്യൂട്ടിക്കെത്തിയ മലയാളി ജവാന്‍ ജീവനൊടുക്കി. സിആര്‍പിഎഫ് ജവാനായ വിപിന്‍ ദാസാണ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയത്. 37 വയസുകാരന്‍ കണ്ണൂര്‍ തെക്കി ബസാര്‍ സ്വദേശിയാണ്. യുപിയിലെ ചന്തൗലിയില്‍ തിരഞ്ഞെടുപ്പ് സുരക്ഷ ഡ്യൂട്ടി ചെയ്യുകയായിരുന്നു ഇദ്ദേഹം. ഡ്യൂട്ടിക്കിടെയാണ് സംഭവം നടന്നത്. സര്‍വീസ് റൈഫിള്‍ ഉപയോഗിച്ച് ആത്മഹത്യ ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം.
വിപിന്‍ വീടിന്റെ കുറ്റിയടി ചടങ്ങില്‍ പങ്കെടുക്കാന്‍ അവധിക്കായി അപേക്ഷ നല്‍കിയിരുന്നു. പക്ഷേ മേലുദ്യോഗസ്ഥര്‍ അവധി അനുവദിച്ചിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.