ഹരിദ്വാറിലെ ധര്‍മ സന്‍സദില്‍ നടന്ന വിദ്വേഷ പ്രസങ്ങളെ തുടര്‍ന്ന് സന്‍സദ് മുഖ്യ സംഘാടകനെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തു. യതി നരസിംഹാനന്ദിനെതിരെയാണ് കേസ് എടുത്തത്. മുസ്‌ലിങ്ങള്‍ക്കെതിരെ വംശഹത്യക്ക് വേണ്ടിയുള്ള ആഹ്വാനം നടത്തുകയും ആയുധമെടുക്കാനുള്ള പ്രസംഗങ്ങളുമാണ് ഹിന്ദുത്വ സന്യാസിമാര്‍ നടത്തിയത്. ഇത്തരതിലുള്ള പ്രസംഗങ്ങള്‍ ഇതിന് മുന്‍പും യതി നരസിംഹാനന്ദ് നടത്തിയിട്ടുണ്ട്.
രാജ്യത്തുടനീളം സംഭവത്തിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പരിപാടി കഴിഞ്ഞ് നാല് ദിവസ ശേഷമാണ് ഇതിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. യതി നരസിംഹാനന്ദ് എഫ്.ഐ.ആറില്‍ പേര് ഉള്‍പ്പെട്ട അഞ്ചാമത്തെ വ്യക്തിയാണ്. ന്യൂനപക്ഷങ്ങളെ കൊന്നുതള്ളാന്‍ വേണ്ടി ആഹ്വാനം നല്‍ക്കുന്ന ധര്‍മ സന്‍സദ് മറ്റു സ്ഥലങ്ങളില്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍.