X

‘ 56 ഇഞ്ചിന്റെ ഭീരുത്വം’; അറസ്റ്റിന് പിന്നില്‍ പ്രധാനമന്ത്രിയുടെ ഓഫിസ്: ജിഗ്‌നേഷ് മേവാനി

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് ഗുജറാത്തിലെ സ്വതന്ത്ര എംഎല്‍എ ജിഗ്‌നേഷ് മേവാനി. തനിക്കെതിരായ കേസുകള്‍ക്ക് പിന്നില്‍ പ്രധാനമന്ത്രിയുടെ ഓഫീസാണെന്നും ഇതിന് പിന്നില്‍ വലിയ ഗൂഢാലോചന തന്നെ നടന്നിട്ടുണ്ടെന്നും ജിഗ്‌നേഷ് മേവാനി പറഞ്ഞു. ’56 ഇഞ്ചിന്റെ ഭീരുത്വം’ തനിക്കെതിരെ എഫ്.ആര്‍.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഒരു സ്ത്രീയെ ഉപയോഗിച്ചു. എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇത്. തന്റെ കാര്യത്തിലും ഹാര്‍ദിക് പട്ടേലിന്റെ കാര്യത്തിലും ഇതാണ് സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

വിവിധ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഗുജറാത്തില്‍ ജൂണ്‍ ഒന്നിന് ബന്ദ് സംഘടിപ്പിക്കും. 22 പരീക്ഷ പേപ്പറുകള്‍ ചോര്‍ന്നു അതില്‍ ഇതുവരെ ഒരു അറസ്റ്റ് പോലും രേഖപ്പെടുത്തിയിട്ടില്ല. ഗുജറാത്തിലെ തുറമുഖത്ത് വെച്ച് 1,75,000 കോടി രൂപയുടെ മയക്കുമരുന്ന് കണ്ടെടുത്തതിലും അറസ്റ്റുണ്ടായില്ല. ഉനയിലെ ദലിതര്‍ക്കും സംസ്ഥാനത്തെ ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ എല്ലാ കേസും പിന്‍വലിക്കാനായി സമ്മര്‍ദ്ദം ചെലുത്തുമെന്ന്
മേവാനി കൂട്ടിചേര്‍ത്തു.

അസമിലെ ഹിമന്ത ബിശ്വ ശര്‍മ ഗവണ്‍മെന്റ് ലജ്ജിക്കണം. ഏപ്രില്‍ 19നാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും പൊലീസ് അന്നേദിവസം തന്നെ തന്റെ അറസ്റ്റിനായി 2500 കിലോമീറ്റര്‍ സഞ്ചരിച്ചെന്നും ജിഗ്‌നേഷ് ഓര്‍മപ്പെടുത്തി. ഇത് തന്നെ തകര്‍ക്കാനായി മുന്‍കൂട്ടി നടത്തിയ ഗൂഢാലോചനയായിരുന്നുവെന്ന് ജിഗ്‌നേഷ് ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയെ ട്വീറ്റര്‍ വഴി വിമര്‍ശിച്ചതിനാണ് ജിഗ്‌നേഷ് മേവാനിയെ അറസ്റ്റ് ചെയ്തത്. അസമിലെ ബി.ജെ.പി നേതാവിന്റെ പരാതിയിലായിരുന്നു അറസ്റ്റ്.

Test User: