വരാനിരിക്കുന്ന ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. അഞ്ച് ലക്ഷം കുടുംബങ്ങള്‍ക്ക് വര്‍ഷം തോറും 40000 രൂപയും നാല് ലക്ഷം യുവാക്കള്‍ക്ക് ജോലി എന്നിങ്ങനെ തുടങ്ങുന്നു കോണ്‍ഗ്രസിന്റെ പ്രകടന പത്രിക. എല്ലാ ഗ്രാമങ്ങളിലും ആരോഗ്യ സൗകര്യങ്ങള്‍ ഉറപ്പുനരുത്തുമെന്നും ഗ്യാസ് സിലിണ്ടറിന്റെ വില 500 രൂപയില്‍ കൂടുതല്‍ വര്‍ധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉള്‍പ്പടെയുള്ള പ്രഖ്യാപനങ്ങളാണ് പ്രകടന പത്രികയില്‍ പറയുന്നത്. പ്രചരണത്തിന് മുന്‍നിരയിലുള്ളത് പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളാണ്.
70 സീറ്റുകളുള്ള ഉത്തരാഖണ്ഡില്‍ ഫെബ്രുവരി 14നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10നാണ് ഫലപ്രഖ്യാപനം.